വളരെ ചെറിയ പ്രായത്തിൽ അരങ്ങിലെത്തിയവരാണ് ദക്ഷിണ കൊറിയൻ സംഗീത ബാൻഡ് ബിടിഎസ്സിലെ അംഗങ്ങൾ. ആദ്യ ഷോ അവതരിപ്പിക്കുമ്പോൾ ബിടിഎസ് ഗ്രൂപ്പിലെ ഏറ്റവും ഇളയ താരമായ ജങ്കൂക്കിന് പ്രായം വെറും 15 ആയിരുന്നു.
2/ 8
മറ്റ് ആറ് താരങ്ങൾക്കും പ്രായം ഇരുപതിൽ താഴെ. ബിടിഎസ്സിൽ ചേരുമ്പോൾ സുഗയുടെ പ്രായം 17 വയസ്സായിരുന്നു. അന്നുമുതൽ തിരക്കേറിയ ജീവിതമാണ് ഏഴ് പേരുടേതും.
3/ 8
ഇപ്പോൾ തന്റെ ആദ്യ സോളോ ടൂർ കഴിഞ്ഞ് ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയിരിക്കുകയാണ് മുപ്പതുകാരനായ സുഗ. തിരിച്ചെത്തിയ ശേഷം ആരാധകരുമായി കൂടിക്കാഴ്ച്ചയും താരം നടത്തി.
4/ 8
ഇവിടെ വെച്ചാണ് ആർമിയെ ഞെട്ടിക്കുന്ന പ്രഖ്യാപനം സുഗയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സംഗീത ലോകത്തു നിന്ന് വിരമിക്കുന്നതിനെ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.
5/ 8
അറുപത് വയസ്സു വരെയാകും താൻ സംഗീത രംഗത്ത് ഉണ്ടാകുക എന്നാണ് സുഗ പറഞ്ഞത്. ഇതു കേട്ടതോടെ ആരാധകർ ആർപ്പുവിളികൾ ഉയർത്തി. ഇതിന് സുഗയുടെ മറുപടി രസകരമായിരുന്നു.
6/ 8
മരിക്കുന്നതിന് മുമ്പ് തന്നെ അൽപം വിശ്രമിക്കാൻ അനുവദിക്കണം. അറുപത് വയസ്സിൽ മൈക്ക് പിടിക്കാൻ പോലും കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു സുഗയുടെ മറുപടി.
7/ 8
ആർഎം, സുഗ, ജെ-ഹോപ്പ്, ജിൻ, ജിമിൻ, വി, ജങ്കൂക്ക് എന്നിങ്ങനെ ആറ് പേർ അടങ്ങുന്നതാണ് ബിടിഎസ് ഗ്രൂപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത ബാൻഡാണ് ഇത്. അടുത്തിടെ ബിടിഎസ് താരങ്ങൾ ഒന്നിച്ചുള്ള പ്രവർത്തനം അവസാനിപ്പിച്ച് സോളോ കരിയർ ആരംഭിച്ചിരുന്നു.
8/ 8
കൂടാതെ, ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിനും താരങ്ങൾ തയ്യാറായി. ഇതിനകം ജിൻ, ജെ-ഹോപ്പ് എന്നീ താരങ്ങൾ സൈനിക സേവനം തുടരുകയാണ്.