ചുവപ്പു സാരിയിൽ തിളങ്ങി ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിന്റെ മകൾ സുഹാന ഖാൻ (Suhana Khan). ബോളിവുഡ് ഡിസൈനർ മനീഷ് മൽഹോത്രയുടെ (Manish Malhotra) ചുവപ്പ് ഡിസൈനർ ധരിച്ചുള്ള സുഹാനയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
2/ 8
മനീഷ് മൽഹോത്ര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രം സുഹാനയും ഷെയർ ചെയ്തിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങളിലുള്ള സുഹാനയുടെ നിരവധി ചിത്രങ്ങൾ ആരാധകർ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് സാരിയിൽ സുഹാന പ്രത്യക്ഷപ്പെടുന്നത്.
3/ 8
സുഹാനയുടെ അമ്മ ഗൗരി ഖാനും ചിത്രത്തിന് കമന്റ് നൽകിയിട്ടുണ്ട്. അനന്യ പാണ്ഡേയുടെ അമ്മ ഭാവന പാണ്ഡേ, സുഹാനയുടെ സുഹൃത്ത് ഷനായ എന്നിവരും ചിത്രത്തിന് കമന്റുകൾ നൽകിയിട്ടുണ്ട്.
4/ 8
പുതിയ ചിത്രങ്ങൾ കൂടി കണ്ടതോടെ സുഹാനയുടെ ബോളിവുഡ് എൻട്രി എൻന്നുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഉടൻ തന്നെ നായികയായി സുഹാന ബോളിവുഡിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
5/ 8
ഷാരൂഖ് ഖാന്റേയും ഗൗരി ഖാന്റേയും രണ്ടാമത്തെ മകളാണ് സുഹാന ഖാൻ. സുഹാനയും സഹോദരൻ ആര്യൻ ഖാനും ഐപിഎൽ താര ലേലത്തിന് എത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
6/ 8
ന്യൂയോർക്ക് സർവകലാശാലയിൽ ഫിലിം സ്റ്റഡീസ് പഠിക്കുന്ന സുഹാന സിനിമാ അഭിനയത്തിലേക്ക് തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിൽ നടന്ന വില്യം ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിന്റെ നാടകാവിഷ്കാരത്തിൽ സുഹാന അഭിനയിച്ചിരുന്നു.
7/ 8
സുഹാന അഭിനയിച്ച കോളജ് ഗ്രാജ്വേഷൻ ചിത്രമായ ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിലെ ഏതാനും ചില ഭാഗങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
8/ 8
ഇതിലെ സുഹാനയുടെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നെങ്കിലും താരപുത്രിയുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.