തനിക്ക് ആദ്യം സുകേഷ് ചന്ദ്രശേഖറിനെ അറിയില്ലായിരുന്നു. പിന്നീട് എൽഎസ് കോർപ്പറേറ്റ് എന്ന കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നാണ് കരുതിയത്. ഇയാളുമായി തനിക്ക് യാതൊരു പരിചയമോ ഒരിക്കൽ പോലും സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ മാത്രമാണ് സുകേഷ് ചന്ദ്രശേഖർ ആരാണെന്ന് താൻ അറിയുന്നതെന്നാണ് നോറ മൊഴിയിൽ പറയുന്നത്.
അതേസമയം, ജാക്വിലിൻ ഫർണാണ്ടസുമായി അടുപ്പം സ്ഥാപിക്കാൻ സഹായിക്കാൻ സുകേഷ് ചന്ദ്രശേഖർ പത്ത് കോടി പിങ്കി ഇറാനിക്ക് വാഗ്ദാനം ചെയ്തതായി ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു. കോടികളുടെ അഴിമതിക്ക് ചന്ദ്രശേഖറിനെ സഹായിക്കാൻ പിങ്കി ശ്രമിച്ചിരുന്നതായി ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പിങ്കിക്കെതിരെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.