കഴിഞ്ഞ വർഷത്തേതുപോലെയല്ല സുപ്രിയ മേനോന് (Supriya Menon) ഈ ക്രിസ്തുമസ്. പ്രിയപ്പെട്ട അച്ഛൻ വിട്ടുപിരിഞ്ഞതിന്റെ വേദനയിൽ നിന്നും സുപ്രിയ ഇനിയും മുക്തയായിട്ടില്ല. എന്നിരുന്നാലും ഒരു ചെറിയ സന്തോഷം പങ്കിടുകയാണ് ഇവിടെ. പൃഥ്വിരാജ് (Prithviraj)- സുപ്രിയ ദമ്പതികളുടെ ഏഴുവയസ്സുകാരി മകൾ അലംകൃതയുടെ (Alamkrutha) ആദ്യ കവിതാ സമാഹാരം തയ്യാറായിരിക്കുന്നു. മകളുടെ പുസ്തകത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കുറിക്കുന്നു
ഇന്ന് ആഘോഷിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസാണിത്. അതിനാൽ ഈ ക്രിസ്തുമസ് എനിക്ക് പഴയതുപോലെയല്ല. എന്നിരുന്നാലും, ഞാൻ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുകയായിരുന്നു. ഒടുവിൽ ഇന്ന് എനിക്ക് ഇത് എന്റെ മകൾ അല്ലിക്ക് ക്രിസ്മസ് സമ്മാനമായി നൽകാം! ഞാൻ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ ബുക്ക്ലെറ്റിലേക്ക് സമാഹരിച്ചു (തുടരുന്നു)