വിവാഹശേഷമുള്ള ഓരോ വിശേഷങ്ങളും നടി മൗനി റോയ് (Mouni Roy)ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. അടുത്തിടെ കശ്മീരിലെ ഹണിമൂൺ യാത്രയുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.
2/ 7
ഇപ്പോഴിതാ പ്രണയദിനത്തിൽ ഭർത്താവ് നൽകി സമ്മാനം ആരാധകർക്കായി കാണിച്ചിരിക്കുകയാണ് താരം. വിവാഹശേഷമുള്ള ആദ്യ വാലന്റൈൻസ് ഡേയ്ക്ക് സ്പെഷ്യൽ സമ്മാനമാണ് ഭർത്താവ് സൂരജ് നമ്പ്യാർ മൗനിക്ക് നൽകിയിരിക്കുന്നത്.
3/ 7
പ്രണയദിനത്തിൽ ഒരു സമ്മാനം മാത്രമായി നൽകാൻ മനസ്സുവരാതിരുന്ന സൂരജ് നാല് വജ്ര മോതിരങ്ങളാണ് മൗനിക്ക് സമ്മാനിച്ചിരിക്കുന്നത്. മോതിരം അണിഞ്ഞുള്ള മനോഹരമായ വീഡിയോയും മൗനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
4/ 7
കഴിഞ്ഞ ജനുവരി 27 നാണ് മൗനി റോയിയും ദുബായിലെ മലയാളി ബിസിനസ്സുകാരനായ സൂരജ് നമ്പ്യാരും വിവാഹിതരായത്. കേരള ഹിന്ദു ആചാര പ്രകാരവും ബാംഗാളി ആചാര പ്രകാരവുമായിരുന്നു ഗോവയിൽ നടന്ന വിവാഹ ചടങ്ങുകൾ.
5/ 7
പ്രണയദിനത്തിൽ സൂരജിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ മൗനി റോയി പോസ്റ്റ് ചെയ്തിരുന്നു.
6/ 7
ഹിന്ദി സീരിയലുകളിലൂടെ മലയാളികൾക്കും പരിചിതയായ നടിയാണ് മൗനി റോയ്. മഹാദേവ് സീരിയലിലൂടെ നിരവധി ആരാധകരും നടിക്കുണ്ട്. നാഗകന്യക എന്ന സീരിയലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
7/ 7
ആലിയ ഭട്ടും റൺബീർ കപൂറും പ്രധാന വേഷത്തിൽ എത്തുന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബ്രഹ്മാസ്ത്രയിൽ മൗനിയും താരമാണ്. ചിത്രം ഈ വർഷം പുറത്തിറങ്ങും.