'അവരൊക്കെ വിമർശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ ഡിസ്പൻസേഷനിൽ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ഒരു ആംഗർ ആയിട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ"- സുരേഷ് ഗോപി പറഞ്ഞു.
വില്ലനായി എത്തി മലയാള സിനിമയുടെ ആക്ഷൻ ഹീറോയായി സൂപ്പർതാര പദവിയിലെത്തിയ താരമാണ് സുരേഷ് ഗോപി. ഏകലവ്യൻ, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി കൂടുതൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് കളംമാറ്റിയ സുരേഷ് ഗോപി രാജ്യസഭാ അംഗമായി. ഇതിനിടയിൽ ടെലിവിഷൻ പരിപാടികളിൽ ആങ്കറായും അദ്ദേഹം തിളങ്ങി.