തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
2/ 7
വിവാഹ ശേഷം അഭിനയത്തിൽ നിന്നും അൽപനാൾ വിട്ടുനിന്ന ജ്യോതിക ഇപ്പോൾ വീണ്ടും തമിഴ് സിനിമയിൽ സജീവമായിരിക്കുകയാണ്.
3/ 7
ഇപ്പോഴിതാ, മുംബൈയിൽ പുതിയ ബംഗ്ലാവ് വാങ്ങിയെന്നാണ് താരങ്ങളെ കുറിച്ചുള്ള പുതിയ വാർത്ത. തെന്നിന്ത്യൻ താരങ്ങൾ ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് സൂചന.
4/ 7
പുതിയ ഹിന്ദി വെബ് സീരീസിൽ ജ്യോതിക അഭിനയിക്കുന്നതായും വാർത്തകളുണ്ട്. മുംബൈയിലെ സ്കൂളിലേക്ക് താര ദമ്പതികളുടെ മക്കളെ മാറ്റി ചേർത്തതായും വാർത്തകളിൽ പറയുന്നു.
5/ 7
മുംബൈയിൽ 70 കോടിയുടെ വമ്പൻ ബംഗ്ലാവാണ് താര ദമ്പതികൾ വാങ്ങിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നത്. ദേവ്, ദിയ എന്നിങ്ങനെ രണ്ട് മക്കളാണ് സൂര്യയ്ക്കും ജ്യോതികയ്ക്കുമുള്ളത്.
6/ 7
പുതിയ സിനിമകൾക്കും പ്രമോഷനുമെല്ലാം സൗകര്യത്തിനായാണ് മുംബൈയിൽ താരങ്ങൾ പുതിയ വസതി വാങ്ങിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്തായാലും വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
7/ 7
വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ, സൂര്യ 42 എന്നീ ചിത്രങ്ങളാണ് സൂര്യയുടെ വരാനിരിക്കുന്ന സിനിമകൾ. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജിയോ ബേബി ചിത്രം കാതൽ, ബോളിവുഡ് നടൻ രാജ്കുമാർ റാവുവിനൊപ്പം ശ്രീ എന്നിവയാണ് ജ്യോതികയുടെ വരാനിരിക്കുന്ന സിനിമകൾ.