ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗമായ ജ്യോതിക (Jyothika) തനി തമിഴ് കുടുംബമായ ശിവകുമാറിന്റെ വീട്ടിലേക്കു മരുമകളായി വന്നു കയറിയത് ഏറെ എതിർപ്പുകൾ അവഗണിച്ചാണ്. മകൻ സൂര്യയ്ക്ക് (Suriya) ജ്യോതികയുമായി പ്രണയമുണ്ട് എന്ന് കേട്ടപ്പോൾ എതിർത്തയാളാണ് ശിവകുമാർ. ഒടുവിൽ വിവാഹത്തിന് സമ്മതം മൂളിയപ്പോൾ ഒരു വ്യവസ്ഥ അദ്ദേഹം മുന്നോട്ടു വച്ചു; സൂര്യയും ജ്യോതികയും തങ്ങൾക്കൊപ്പം താമസിക്കണം. ആ ഉടമ്പടിയിൽ വിവാഹം നടന്നു
ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരപ്രകാരം സൂര്യയും ജ്യോതികയും മക്കൾക്കൊപ്പം വീടുവിട്ടു എന്ന് മാത്രമല്ല, താമസം മുംബൈയിലേക്ക് മാറ്റുകയും ചെയ്തു. സൂര്യ 70 കോടി മുടക്കി വീടുവാങ്ങി എന്നും, മക്കളെ അവിടുത്തെ സ്കൂളിൽ തുടർന്ന് പഠിപ്പിക്കും എന്നും വിവരം പുറത്തുവന്നു. ഇത് സൗകര്യത്തിനു മാറിയതാണോ അതോ ശിവകുമാർ കുടുംബത്തിലെ താളപ്പിഴകളാണോ എന്നാണ് ചോദ്യം (തുടർന്ന് വായിക്കുക)