നടി സുഷ്മിത സെന്നിനു (Sushmita Sen) ഹൃദയാഘാതം ഉണ്ടായി എന്ന വാർത്ത ആരാധകരെയും മറ്റുള്ളവരെയും തെല്ലൊന്നുമല്ല ഞെട്ടിച്ചത്. തന്റെ അച്ഛന്റെയൊപ്പം നിൽക്കുന്ന ഒരു ചിത്രം സഹിതമാണ് സുഷ്മിത ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഏവരേയും അറിയിച്ചത്. ഹൃദയാഘാതം സംഭവിച്ച് ആൻജിയോപ്ലാസ്റ്റി ചെയ്ത് സ്റ്റെന്റ് വച്ച വിവരമാണ് സുഷ്മിത പങ്കിട്ടത്
സുഷ്മിതയ്ക്ക് എങ്ങനെ ഹൃദയാഘാതം സംഭവിച്ചു എന്നായിരുന്നു പലരുടെയും ചോദ്യം. കാരണം നടി ഫിറ്റ്നസിന്റെ പര്യായമാണ്. കൃത്യമായി ജിം വർക്ക്ഔട്ടുകൾ ചെയ്യുകയും ചെയ്യും. എന്നാൽ അവർക്ക് ഹൃദയത്തിന്റെ പ്രധാന ധമനിയിൽ 95 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നു എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം (തുടർന്ന് വായിക്കുക)