തോമസ് കപ്പ് (Thomas Cup 2022)ബാഡ്മിന്റണിൽ ഇന്ത്യയുടെ ചരിത്ര വിജയം ആഘോഷിക്കുകയാണ് രാജ്യം മുഴുവൻ. ഫൈനലിൽ പതിനാല് തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ കന്നിക്കിരീടം നേടിയത്.
2/ 7
ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ട് സിംഗിൾസിലും ഒരു ഡബിൾസിലുമാണ് ജയം. ചരിത്ര വിജയം ഓരോ ഇന്ത്യക്കാരും ആഘോഷിക്കുമ്പോൾ ബോളിവുഡ് നടി താപ്സി പന്നുവിന് അത് ഇരട്ടി മധുരമാണ്.
3/ 7
ഇന്ത്യൻ താരങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം കാമുകനും നന്ദി പറയുകയാണ് താപ്സി പന്നു. ഇന്ത്യയുടെ വിജയത്തിന് കാമുകന്റെ സംഭാവനയെ കുറിച്ചാണ് താപ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്തിനായിരിക്കും താപ്സി കാമുകന് നന്ദി പറഞ്ഞത്.
4/ 7
മുൻ ബാഡ്മിന്റൺ താരമായ മത്യാസ് ബോ ആണ് താപ്സിയുടെ കാമുകൻ. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. സ്വകാര്യ ജീവിതത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ അധികം പങ്കുവെക്കാറില്ലെങ്കിലും കാമുകനെ കുറിച്ച് താപ്സി നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്.
5/ 7
ഇന്ത്യൻ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ടീമിന്റെ പരിശീലകനാണ് മത്യാസ്. മത്യാസിന്റെ ശിഷ്യണത്തിലാണ് ഡബിൾസിൽ ഇന്ത്യൻ താരങ്ങളുടെ വിജയം. ഇതാണ് താപ്സിയെ കൂടുതൽ ആവേശത്തിലാക്കിയത്.
6/ 7
ഇന്ത്യയുടെ വിജയത്തിനു ശേഷം താരങ്ങൾ മത്യാസിനെ ആലിംഗനം ചെയ്യുന്ന ചിത്രമാണ് താപ്സി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. 'മിസ്റ്റർ കോച്ച്, നിങ്ങൾ ഞങ്ങളെ അഭിമാനിപ്പിച്ചു' എന്നാണ് താപ്സി മത്യാസിനെ മെൻഷൻ ചെയ്ത് കുറിച്ചത്.
7/ 7
ഡാനിഷുകാരനായ മത്യാസ് ബാഡ്മിന്റൺ പരിശീലകനാണ്. സിനിമയിൽ നിന്ന് പുറത്തു നിന്നൊരാളുമായി പ്രണയത്തിലാകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നാണ് താപ്സി മത്യാസിനെ കുറിച്ച് പറഞ്ഞിരുന്നത്.