സിനിമാ താരങ്ങൾക്കിടയിൽ മാത്രമല്ല, സാധാരണക്കാരിലും ഇപ്പോൾ വിവാഹങ്ങൾ (Wedding)വലിയ ആഘോഷങ്ങളായാണ് നടക്കുന്നത്. മുൻ കാലത്ത് ഒന്നോ രണ്ടോ ദിവസത്തിൽ തീർന്നിരുന്ന ചടങ്ങുകൾ ഇപ്പോൾ മൂന്നും നാലും അഞ്ചും ദിവസമായാണ് നടക്കാറ്. (image: Instagram)
2/ 8
ബോളിവുഡ് താരങ്ങളുടെ വിവാഹങ്ങളാണ് ഇതിൽ ഏറെ ശ്രദ്ധേയം. വിവാഹം തന്നെ ഒരു ബിഗ് ബജറ്റ് സിനിമ പോലെയാണ് താരങ്ങൾ ആഘോഷിക്കുന്നത്. അതിനിടയിൽ വേറിട്ട ശബ്ദമാകുകയാണ് നടി താപ്സി പന്നു(Taapsee Pannu).
3/ 8
തന്റെ വിവാഹത്തിന് ഒരു നാടകീയതയും വേണ്ടെന്നാണ് താപ്സി പന്നു പറയുന്നത്. ആവശ്യത്തിന് നാടകീയതയൊക്കെയുള്ള തൊഴിലിടമാണ് തന്റേതെന്നും ഇനി വ്യക്തി ജീവിതത്തിൽ കൂടി അത് വേണ്ടെന്നും താപ്സി പറയുന്നു. (image: Instagram)
4/ 8
ബ്രൈഡൽ മാഗസിനായ ബ്രൈഡ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താപ്സി വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ തുറന്നു പറഞ്ഞത്. ഡാനിഷ് ബാഡ്മിന്റൺ കോച്ചായ മതിയാസ് ബോയുമായി ഏറെ കാലമായി പ്രണയത്തിലാണ് താപ്സി. (image: Instagram)
5/ 8
തന്റെ വിവാഹം സാധാരണ രീതിയിൽ മതിയെന്നും നാടകീയത ഒട്ടും വേണ്ടെന്നും താപ്സി. വിവാഹത്തിന് എത്തുന്നവർക്കും തനിക്കും മതിയാകുന്നത് വരെ നൃത്തം ചെയ്യാനും ഭക്ഷണവും വേണമെന്നാണ് ആഗ്രഹം. രാത്രി വൈകിയുള്ള ചടങ്ങുകളൊന്നും സ്വന്തം വിവാഹത്തിന് വേണ്ടെന്നും താപ്സി വ്യക്തമാക്കുന്നു. (image: Instagram)
6/ 8
വിവാഹ വേഷത്തെ കുറിച്ചും ബ്രൈഡൽ മേക്ക് അപ്പിനെ കുറിച്ചുമെല്ലാം തന്റെ സങ്കൽപ്പങ്ങൾ താപ്സി പറയുന്നുണ്ട്.
7/ 8
വിവാഹത്തിന് കട്ടിയുള്ള മേക്ക്അപ്പ് പല അടരുകളിലായി ധരിച്ചു വരുന്ന വധുവിനെ കാണുമ്പോൾ തനിക്ക് വിഷമം തോന്നാറുണ്ട്. നിങ്ങൾ മറ്റാരെയോ പോലെയുള്ള ഈ ചിത്രങ്ങൾ കണ്ടാൽ എങ്ങനെയാണ് അത് ആസ്വദിക്കാനും സന്തോഷിക്കാനും തോന്നുക എന്നാണ് താപ്സി ചോദിക്കുന്നത്. (Image: Instagram)
8/ 8
വിവാഹ ചിത്രങ്ങൾ ആ നിമിഷത്തിലേക്കു മാത്രമുള്ളതല്ല, പിന്നീടുള്ള ജീവിതത്തിലേക്കുള്ള വലിയ പ്രധാനപ്പെട്ട ഓർമകളാണത്. അതിൽ നിങ്ങളെ നിങ്ങളായി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്താണ് അർത്ഥമെന്നും താപ്സി ചോദിക്കുന്നു. (image: Instagram)