തപ്സി പന്നു (Tapsee Pannu), വിക്രാന്ത് മാസി ചിത്രം ഹസീൻ ദിൽറുബ വൻ ഹിറ്റ് ആയിരുന്നു. ചിത്രം ശുഭപര്യവസായി ആണോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ രണ്ടഭിപ്രായമുണ്ട്. 'ഫിർ ആയി ഹസീൻ ദിൽറുബ' എന്ന പേരിൽ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. ഈ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിക്കഴിഞ്ഞു
2/ 6
താജ് മഹലും, അതിനു മുന്നിൽ ഒരു കുളവും, കുളത്തിൽ മുതലയും, കരയിൽ പുറംതിരിഞ്ഞിരിക്കുന്ന ഹോട്ട് ലുക്കിലെ നായികയുമാണ് പോസ്റ്ററിലെ ഉള്ളടക്കം. ഈ നായിക ആരെന്നു ഊഹിക്കാൻ ആദ്യ ഭാഗത്തിന്റെ ആരാധകർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല (തുടർന്ന് വായിക്കുക)
3/ 6
തപ്സി പന്നുവാണ് പോസ്റ്ററിലെ നായിക. സ്ലീവ്ലെസ് ബ്ലൗസും സാരിയുമാണ് നായികയുടെ വേഷം. സിനിമയുടെ രണ്ടാം ഭാഗവും വമ്പൻ ഹിറ്റാവും എന്നാണ് അണിയറക്കാരുടെയും ആരാധകരുടെയും പ്രതീക്ഷ
4/ 6
മൻമർസിയാൻ, ഹസീൻ ദിൽറൂബ എന്നിവയുടെ വിജയത്തിന് ശേഷം കളർ യെല്ലോ പ്രൊഡക്ഷൻസ്, തപ്സി പന്നു, സഹനിർമ്മാതാവും എഴുത്തുകാരിയുമായ കനിക ധില്ലൻ എന്നിവർ വീണ്ടും സഹകരിക്കുന്ന ചിത്രം കൂടിയാണിത്. നിർമ്മാതാവ് ഭൂഷൺ കുമാറും ഒപ്പമുണ്ട്
5/ 6
തപ്സി പന്നു, വിക്രാന്ത് മാസി, സണ്ണി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് ചിത്രം തിരിച്ചെത്തുന്നത്. ജയപ്രദ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും സഹനിർമ്മാണവും കനിക ധില്ലനാണ്
6/ 6
ഫിർ ആയ് ഹസീൻ ദിൽറൂബയെ കൂടാതെ രാജ്കുമാർ ഹിരാനി ചിത്രവും തപ്സിക്ക് മുന്നിലുണ്ട്. 'ഡങ്കി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും അഭിനയിക്കുന്നു. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാനാണ് പദ്ധതി