ആദ്യം കണ്ടപ്പോൾ വഴക്ക്; ശേഷം മട്ടൻ കറിവെച്ചു നൽകി ഹൃദയം കവർന്നു; 22കാരി 55കാരനെ പ്രണയിച്ച കഥ വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വീട്ടുജോലിക്ക് എത്തിയാണ് റഫീഖ് എന്ന 55കാരൻ മട്ടൻ കറിയുണ്ടാക്കി 22കാരിയായ ആലിയയ്ക്ക് നൽകി ഹൃദയം കീഴടക്കിയത്...
ആലിയയുടെയും റഫീഖിന്റെയും പ്രണയകഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പാകിസ്ഥാനിൽനിന്നുള്ള ദമ്പതികളാണ് ആലിയയും റഫീഖും. ഒരാളുടെ ഹൃദയം കവരാൻ വയറ് നിറച്ചാൽ മതിയെന്ന ചൊല്ല് അന്വർഥമാക്കുന്നതാണ് ഈ പ്രണയകഥ. അതായത് നല്ല ഭക്ഷണം ഉണ്ടാക്കി നൽകിയാൽ മനസ് കീഴടക്കാമെന്ന് സാരം. ആലിയ എന്ന 22കാരിക്ക് രുചികരമായ മട്ടൻ കറി വെച്ചു നൽകിയാണ് റഫീഖ് എന്ന 55കാരൻ മനസ് കീഴടക്കിയത്. പ്രണയം തുറന്നുപറഞ്ഞു ഇരുവരും വിവാഹം കഴിക്കുകയും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും ചെയ്യുന്നു.
advertisement
ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച്ച നടന്നത് ഒരു റിക്ഷയിലാണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ആലിയക്ക് റഫീഖിനെ അറിയില്ലായിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ ആലിയ റഫീഖിനെ തല്ലുകയും ചെയ്തു. ഇതിന് ശേഷം റഫീഖ് ആലിയയ്ക്ക് മട്ടൻ കറി ഉണ്ടാക്കി നൽകി. അത് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു.
advertisement
ആലിയയുടെയും റഫീഖിന്റെയും പ്രണയകഥ പാക്കിസ്ഥാനി യൂട്യൂബർ സയ്യിദ് ബാസിത് അലിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റിക്ഷയിൽ വച്ചാണ് ആലിയയെ പരിചയപ്പെട്ടതെന്ന് റഫീഖ് പറയുന്നു. ഇതിനിടയിൽ വഴക്കുണ്ടായി ആലിയ അയാളെ തല്ലുകയായിരുന്നു. ആലിയ റിക്ഷയിൽ നിന്ന് ഇറങ്ങിയതിന് ശേഷം റഫീഖ് അവളെ പിന്തുടർന്നു, അയാൾ അവളുടെ വീട്ടിലെത്തി. ദിവസങ്ങളോളം റഫീഖ് ആലിയയുടെ വീട്ടിൽ പോയിരുന്നെങ്കിലും ഫലമുണ്ടായില്ല.
advertisement
advertisement


