Home » photogallery » buzz » TEACHERS TROLLED AFTER THEIR APPOINTED FOR RATION DISTRIBUTION UPDATE

'റേഷൻ വേണേല്‍ പരിണാമ സിദ്ധാന്തം പറയണം': ചാക്കോ മാഷ് അടക്കമുള്ളവരെ റേഷൻ കടയിലെത്തിച്ച ട്രോളന്മാർ

കോവിഡ് ദുരിത കാലത്ത് സർക്കാർ ജനങ്ങൾക്കായി സൗജന്യ ഭക്ഷ്യധാന്യ വിതരണം അടക്കം പല സഹായങ്ങളും നൽകിയിരുന്നു. റേഷന്‍ കട വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തിൽ ക്രമക്കേടെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഭക്ഷ്യധാന വിതരണം സുഗമമായി നടക്കാൻ അധ്യാപകരെ ചുമതലയ്ക്കായി നിയോഗിച്ചു. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് ചുമതലകൾ. എന്നാൽ ഈ അവസരം ആഘോഷമാക്കിയത് ട്രോളന്മാരാണ്. ചാക്കോ മാഷും കെമിസ്ട്രി മാഷും, പി ടി മാഷും, ബയോളജി ടീച്ചറും, പഠിപ്പിയും ഉഴപ്പനുമെല്ലാം ഇവരുടെ ഭാവനക്കനുസരിച്ച് റേഷൻ കടകളിലെത്തി. രസകരമായ ചില ട്രോളുകൾ കാണാം.