വളർത്തു നായയ്ക്കൊപ്പം ഫോട്ടോ ഷൂട്ട് ചെയ്യുന്നതിനിടെ നായയുടെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. 40 തുന്നലാണ് പെൺകുട്ടിയുടെ മുഖത്ത് വേണ്ടി വന്നത്.
2/ 5
നോത്ത് വെസ്റ്റ് അര്‍ജൻറീനയിലാണ് സംഭവം. ലാറ സൻസൺ എന്ന പതിനേഴുകാരിക്കാണ് നായയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതര പരിക്കേറ്റത്. സുഹൃത്തിന്റെ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്കൊപ്പമാണ് ലാറ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്.
3/ 5
ഫോട്ടോ ഷൂട്ട് പുരോഗമിക്കുന്നതിനിടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ലാറയുടെ മുഖത്തിന്റെ ഒരു വശത്ത് നായ കടിക്കുകയായിരുന്നു. രണ്ട് മണിക്കൂർ കൊണ്ടാണ് മുഖത്ത് നാൽപ്പതോളം തുന്നലിട്ടത്.
4/ 5
നായയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചപ്പോഴാണ് നായ ആക്രമിച്ചതെന്ന് ലാറ പറഞ്ഞു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ലാറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'തെറ്റായിപ്പോയ ഫോട്ടോഷൂട്ട് 'എന്ന തലക്കെട്ടിലാണ് ഫോട്ടോപങ്കുവെച്ചത്. ഇത് വൈറലായിട്ടുണ്ട്.
5/ 5
ആക്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ചാകാം നായ കടിച്ചതെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. നായയെ കഴുത്തിലൂടെ കെട്ടിപ്പിടിക്കരുതെന്ന് ചിലർ ലാറയെ ഉപദേശിക്കുന്നുണ്ട്. നായയുടെ വായിനടുത്ത് മുഖം ചേര്‍ത്ത് വയ്ക്കരുതെന്നും മറ്റു ചിലർ ഉപദേശം നൽകിയിട്ടുണ്ട്.