കങ്കണ റണൗത്തിന്റെ (Kangana Ranaut) 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ഷോയിൽ താൻ ഇന്ത്യയിലെ പ്രമുഖ വ്യവസായിയുടെ ആവശ്യപ്രകാരം അയാളുടെ ഭാര്യക്കൊപ്പം കിടക്ക പങ്കിട്ടു എന്ന വെളിപ്പെടുത്തൽ നടത്തിയ റോബർട്ട് വാദ്രയുടെ അളിയൻ തെഹ്സീൻ പൂനവല്ല (Tehseen Poonawalla) വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത് പ്രേക്ഷകരെ അത്യന്തം ഞെട്ടിച്ചിരുന്നു. ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്ന റിയാലിറ്റി ഷോയിലാണ് വെളിപ്പെടുത്തൽ നടന്നത്
ഷോ ആരംഭിക്കുന്നതിന് മുമ്പ്, ഷോയിൽ ആവശ്യാനുസരണം ഉപയോഗിക്കാനുള്ള ശക്തമായ ഉപകരണമെന്ന നിലയിൽ കുറച്ച് രഹസ്യങ്ങൾ നിർമ്മാതാക്കളുമായി പങ്കിടാൻ മത്സരാർത്ഥികളോട് ആവശ്യപ്പെട്ടു. തന്റെ ട്രാൻസ്ജെൻഡർ സുഹൃത്തായ സൈഷ ഷിൻഡെയെ 'ലോക്ക് അപ്പ്' എലിമിനേഷനിൽ നിന്നും രക്ഷിക്കാൻ തെഹ്സീൻ നടത്തിയ വെളിപ്പെടുത്തലായിരുന്നു ഇത്. പ്രമുഖ വ്യവസായിയും ഭാര്യയും കടന്നുവന്ന ഈ വാദത്തിനു പിന്നിലെ സത്യാവസ്ഥ എലിമിനേഷന് ശേഷം തെഹ്സീൻ തന്നെ വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
താൻ പറഞ്ഞ രഹസ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അടുത്തിടെ നടന്ന ഒരു സംഭവത്തിന്റെ നേരിട്ടുള്ള ഏറ്റുപറച്ചിൽ പോലെയാണ് തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. തന്റെ പ്രവൃത്തി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അത് റിയാലിറ്റി ഷോ പ്രക്രിയയുടെ ഭാഗമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ഒപ്പം ശരിക്കും നടന്ന സംഭവവും വെളിപ്പെടുത്തി
തഹ്സീൻ വിശദീകരിച്ചു, “രഹസ്യത്തിന് പഴക്കമുണ്ട്, ഇന്നത്തെ കാലഘട്ടത്തിൽ അതിനു പ്രസക്തിയില്ല. ഇത് 20 വർഷം മുമ്പായിരുന്നു. വെളിപ്പെടുത്തൽ എനിക്ക് ഒരു റിയാലിറ്റി ഷോ ഗിഗ് മാത്രമായിരുന്നു! റിയാലിറ്റി ഷോയുടെ ഫോർമാറ്റിന്റെ രസകരമായ ഒരു ഭാഗമായതിനാൽ ഞാൻ രഹസ്യം വെളിപ്പെടുത്തി. എന്തായാലും അവസാനം ഇതൊരു ഗെയിം മാത്രമാണ്
തന്റെ സഹ മത്സരാർത്ഥികളിൽ ഒരാളെ രക്ഷിക്കാൻ ഒരു രഹസ്യം വെളിപ്പെടുത്താൻ സമ്മതിക്കാനുള്ള തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു, 'സൈഷ ഒരു സുഹൃത്താണ്, ഒരു ട്രാൻസ്ജെൻഡർ എന്ന നിലയിൽ അവൾ ലോകത്തോട് പറയാൻ ആഗ്രഹിക്കുന്ന അവളുടെ കഥയ്ക്ക് മുന്നിൽ എന്റെ രഹസ്യം വളരെ ചെറുതാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് എന്റെ രഹസ്യങ്ങളൊന്നും വെളിപ്പെടുത്താൻ ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതിരുന്നതും അവളുടെ നേട്ടത്തിനായി ആ അവസരം ഉപയോഗിച്ചതും.'