1986ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി (Mammootty) നായകനായി തിയേറ്ററിലെത്തിയ ചിത്രമാണ് 'പൂവിനു പുതിയ പൂന്തെന്നൽ'. നദിയ മൊയ്തുവാണ് സിനിമയിൽ നായികാവേഷം ചെയ്തത്. കിരൺ എന്ന മമ്മൂട്ടിയുടെ നായക കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തിൽ മുതിർന്നവർക്കൊപ്പം ശ്രദ്ധ നേടിയ ഒരു ബാലതാരമുണ്ട്. കിട്ടു അഥവാ ബെന്നി എന്നാണ് ആ കുഞ്ഞിന് സിനിമയിൽ നൽകിയിരുന്ന പേര്