മലയാളികളുടെ മനസ്സിലെ ആക്ഷൻ ഹീറോ ഇമേജിന് വർഷങ്ങളായുള്ള രൂപമാണ് നടൻ ബാബു ആന്റണിയുടേത് (Babu Antony). 1990കളിൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ് ബാബു ആന്റണി. ജീവിതത്തിലും പല കാര്യങ്ങളിലും അദ്ദേഹം മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണ്. പൊൻകുന്നം സ്വദേശിയായ ബാബു ആന്റണി ബ്ലാക്ക് ബെൽറ്റുമായാണ് സിനിമയിലെത്തിയത്
1985ൽ സിനിമയിലെത്തിയ ബാബു ആന്റണിക്ക് മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന ചിത്രം കരിയർ ബ്രേക്ക് ആയി. ഈ സിനിമ അഞ്ചു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ബാബു ആന്റണി അതിലെല്ലാം അഭിനയിച്ചു. സിനിമയിൽ നാല് പതിറ്റാണ്ടുകൾ അടുക്കുമ്പോഴും ബാബു ആന്റണിയെ കുറിച്ച് ഗൂഗിളിൽ ഇപ്പോഴും ആൾക്കാർ ഏറ്റവും കൂടുതൽ തിരക്കുന്ന ഒരു കാര്യമുണ്ട് (തുടർന്ന് വായിക്കുക)