പേപ്പർ മാസികയ്ക്കൊപ്പമുള്ള തന്റെ ഫോട്ടോഷൂട്ടിന് രൺവീർ സിംഗ് (Ranveer Singh) വസ്ത്രം ധരിച്ചിട്ടുണ്ടാകില്ല. പക്ഷേ ഷൂട്ട് ഇപ്പോഴും പലയിടങ്ങളിലും ചർച്ചയായി മുന്നോട്ടു പോവുകയാണ്. പേപ്പർ മാസികയ്ക്ക് വേണ്ടി വസ്ത്രങ്ങളില്ലാതെ പോസ് ചെയ്ത് താരം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. നഗ്നനായ സിംഗ് ഒരു ടർക്കിഷ് പരവതാനിയിൽ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്
രൺവീർ കിടക്കുന്നതായി കണ്ട തുർക്കിഷ് പരവതാനി, ജയ്പൂർ റഗ്സ് എന്ന കമ്പനിയുടെതാണ്. നിലവിലെ വൈറൽ ഫോട്ടോയിൽ കമ്പനി ഉൾപ്പെടുകയും ഒരു ബ്രാൻഡ് പ്രൊമോട്ട് ചെയ്യുകയും ചെയ്തു. "കണ്ടോ? ജയ്പൂർ റഗ്സ് കിട്ടിയാൽ മറ്റൊന്നും വേണ്ട." എന്നായിരുന്നു ടാഗ്ലൈൻ. പക്ഷെ ഈ പരവതാനി അത്ര നിസ്സാര വിലയുള്ളതല്ല. തുക എത്രയെന്നു പുറത്തുവന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)