ഓമനത്തമുള്ള ബാലതാരങ്ങളായി തുടങ്ങി, പിന്നീട് പ്രേക്ഷക ശ്രദ്ധ നേടിയ നായികമാരും നായകന്മാരും ആയി മാറിയ ഒട്ടേറെ താരങ്ങളെ മലയാള സിനിമാ മേഖല സമ്മാനിച്ചിട്ടുണ്ട്. സ്ത്രീകളുടെ എണ്ണമാണ് ഇക്കാര്യത്തിൽ കൂടുതൽ എന്ന കാര്യത്തിൽ തർക്കം വേണ്ട. കാവ്യാ മാധവൻ, ദിവ്യ ഉണ്ണി തുടങ്ങി പുതുതലമുറയിലെ അനിഖ സുരേന്ദ്രൻ, എസ്തർ അനിൽ എന്നിവർ വരെ ആ റെക്കോർഡ് എത്തിനിൽക്കുന്നു. എന്നാൽ ഈ ആൺകുട്ടി സ്കൂൾ വിദ്യാർത്ഥിയായിരിക്കെ തുടങ്ങി ഇന്നും മലയാള സിനിമയിൽ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാത്ത നടനാണ്