നോർത്ത് ഡൽഹിയിലെ സിവിൽ ലൈനിൽ തോക്ക് ചൂണ്ടി വ്യവസായിയുടെ ജീവനക്കാരിൽ നിന്ന് 1.1 കോടി രൂപ തട്ടിയെടുത്ത (1.1 crore stolen) അഞ്ച് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 3 ന് രോഹിണി ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ രണ്ട് ജീവനക്കാർ ഒരു ജ്വല്ലറിയിൽ നിന്ന് 1.1 കോടി രൂപ പിരിച്ചെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം (പ്രതീകാത്മക ചിത്രം)
ചാന്ദ്നി ചൗക്ക് മാർക്കറ്റിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ സഹായത്തോടെ ഒരാഴ്ചയ്ക്ക് ശേഷം വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് പ്രതികളെ പിടികൂടി. മോഷ്ടിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ പ്രതികൾ ഖതുശ്യാം ക്ഷേത്രത്തിൽ സംഭാവന ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവികൾ പരിശോധിച്ച് കവർച്ചക്കാരെ കണ്ടെത്തുകയായിരുന്നു (പ്രതീകാത്മക ചിത്രം)
മോഷണം പോയ പണത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തിൽ നൽകാനും പ്രതികൾ പദ്ധതിയിട്ടിരുന്നു. അപ്പോഴാണ് സിസിടിവി ദൃശ്യങ്ങളിൽ ഇവരെ കണ്ടത്. ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന ചാന്ദിനി ചൗക്ക് മാർക്കറ്റിൽ സിസിടിവികൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട് ഉണ്ട്. നിലവിൽ പ്രദേശത്ത് 300ലധികം സിസിടിവികൾ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നു (പ്രതീകാത്മക ചിത്രം)