പഴയ ബംഗ്ലാവിന്റെ ഭൂഗർഭ അറയിൽ 30 കൊല്ലം പഴക്കമുള്ള മൃതദേഹം; കൊലപാതകമെന്ന് സംശയം
Thirty-year-old corpse found in the subterranean floor in old bungalow | ബംഗ്ളാവ് പുനഃരുദ്ധരിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണ് ഈ ഞെട്ടിക്കുന്ന കാഴ്ച ശ്രദ്ധയിൽപ്പെട്ടത്
ഉപേക്ഷിക്കപ്പെട്ട നിലയിലെ പഴയ ബംഗ്ളാവ് പുനഃരുദ്ധാരണത്തിനിടെ പരിഭ്രാന്തി തീർത്ത് ഭൂഗർഭ അറയിൽ 30 കൊല്ലം പഴക്കമുള്ള മൃതദേഹം
2/ 6
മൂന്നു പതിറ്റാണ്ടുകളായി ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹം. 1980ന്റെ പകുതി മുതലേ ഇവിടെ ആൾതാമസ്സമുണ്ടായിരുന്നില്ല. കാടും പടലവും കയറി ആരും തിരിഞ്ഞ് നോക്കാനില്ലാത്ത നിലയിലായിരുന്നു ബംഗ്ളാവിന്റെ കിടപ്പ്
3/ 6
മുറിവുപറ്റിയതിന്റെയും, എല്ലുകൾ ഒടിഞ്ഞതിന്റെയും, കത്തികൊണ്ടുള്ള പാടുകളുടെയും തെളിവ് മൃതദേഹത്തിൽ ശേഷിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇതൊരു കൊലപാതകമായേക്കാം എന്ന നിഗമനത്തിലാണ് അധികൃതർ
4/ 6
പാരീസിലെ ഈ ബംഗ്ളാവിന്റെ ഉള്ളിൽ തന്നെയാണോ മരണം നടന്നിട്ടുണ്ടാവുക അല്ലെങ്കിൽ പുറത്ത് മരണം നടന്ന ശേഷം ഇങ്ങോട്ട് കൊണ്ടുവന്നതാകാം തുടങ്ങിയ സംശയങ്ങൾ ദുരീകരിച്ചിട്ടില്ല
5/ 6
മൃതദേഹത്തിന്റെ അരികിൽ നിന്നും ലഭിച്ച കടലാസുകഷണങ്ങളിൽ നിന്നും 30 വർഷങ്ങൾക്ക് മുൻപ് മരിച്ച ജീൻ റെനോട് എന്നയാളിന്റെതാണ് മൃതദേഹം എന്ന നിഗമനത്തിലെത്തിയതായി 'ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു
6/ 6
പ്രത്യേകിച്ച് ഒരു താമസസ്ഥലം ഇല്ലാത്ത, മദ്യപാന ശീലമുള്ളയാളായിരുന്നു ഇയാൾ എന്നാണ് അറിവ്. സംഭവത്തെക്കുറിച്ചുള്ള വിവരം ഇയാളുടെ മക്കളെ കണ്ടെത്തി അറിയിച്ചിട്ടുണ്ട്