'എനിക്ക് ആത്മീയയോട് ചിലത് ചോദിക്കാനുണ്ട്. കാണാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഞാനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നു. പക്ഷേ എനിക്ക് കിട്ടിയില്ല. അങ്ങനെ എനിക്കെന്താണ് കുറവുള്ളത്. ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്. രണ്ടാമത്തെ ചിത്രം പൃഥിരാജ് നായകനായ കോള്‍ഡ് കേസ് ആണ്. എന്നെ ആ സിനിമയിലേയ്ക്ക് ആദ്യം വിളിച്ചിരുന്നു'- സ്വാസിക പറഞ്ഞു.
കോൾഡ് കേസിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് അവരെന്നെ വിളിച്ചില്ല. അതിന് ശേഷം ആ സിനിമ കാണുമ്പോഴാണ് ആ സ്ഥാനത്ത് ആത്മീയയെ കാണുന്നത്.'- സ്വാസിക തമാശയായി പറഞ്ഞു. എന്നാല്‍ പ്രേതത്തിന്റെ ലുക്ക് കൂടുതലുള്ളത് തനിക്കാണെന്നും അത് താന്‍ വിട്ടുതരില്ലെന്നുമാണ് സ്വാസികയുടെ ചോദ്യത്തിന് രസകരമായ മറുപടി ആത്മീയ രാജന് നല്‍കിയത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇതിനോടകം പേരെടുത്തുകഴിഞ്ഞ നടിയാണ് ആത്മീയ രാജൻ. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ആത്മീയ തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഏഴിൽ സംവിധാനം ചെയത മനംകൊത്തി പറവൈ എന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനായിരുന്നു ആത്മീയയുടെ നായകൻ. ഈ സിനിമ ബോക്സോഫീസിൽ സൂപ്പർഹിറ്റായിരുന്നു.