അമ്മയാകാൻ പോകുന്ന ആലിയ ഭട്ട് (Alia Bhatt) തന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നല്ല സമയത്തിലൂടെ കടന്നുപോവുകയാണ്. തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിന് തയ്യാറെടുക്കുകയാണ് ഗംഗുഭായ് കത്യവാടി നായിക. അടുത്തിടെ തന്റെ ആരാധകർക്കായി അവർ തന്റെ അവധിദിവസത്തിന്റെ ഒരു നേർക്കാഴ്ച അവതരിപ്പിച്ചു
ഇത് കൂടാതെ ആലിയ ഇപ്പോൾ തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്, അതിൽ ഗാൽ ഗഡോട്ടും ജാമി ഡോർണനും അഭിനയിക്കുന്നു. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിക്ക് വേണ്ടി രൺവീർ സിങ്ങിനൊപ്പം സ്ക്രീൻ പങ്കിടുന്ന ആലിയ, ജീ ലെ സരായിൽ പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവർക്കൊപ്പവും അഭിനയിക്കും