ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ (Optical illusion) ടെസ്റ്റിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കുതിരയെ (horse) നിങ്ങൾക്ക് കണ്ടെത്താനാകുമോ? ഏതു കുതിര എന്ന് ചോദിക്കുന്നവരുണ്ടാവും. തവളയെ (frog) കാണിച്ചു കുതിരയെന്നോ എന്നാവും അവരുടെ മനസ്സിലൂടെ കടന്നുപോയ ചിന്ത. ഇവിടെ ഒരു കുതിരയെ കണ്ടെത്താൻ കഴിഞ്ഞാൽ, അത് നിങ്ങളെക്കുറിച്ചുള്ള ഒരു വലിയ സത്യം വെളിപ്പെടുത്തും
മനുഷ്യർ സ്വയം കണ്ടെത്തൽ പോലുള്ള കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ ചിലപ്പോൾ പ്രാപ്തരാവില്ല. നമ്മിൽ പലരും നമ്മുടെ ലോകവീക്ഷണം കൃത്യമാണെന്ന് കരുതുന്നു, എന്നിട്ടും പല ചിന്താധാരകളും ഉണ്ടാകാം എന്ന വസ്തുത പലരും അവഗണിക്കുന്നു. അവയെല്ലാം അവരുടേതായ രീതിയിൽ ശരിയും തെറ്റുമാണ്. എങ്കിൽ നിങ്ങൾക്കിവിടെ കുതിരയെ കണ്ടെത്താൻ കഴിഞ്ഞേക്കുമോ എന്ന് നോക്കുക. അല്ലെങ്കിൽ സഹായത്തിനായി ചില മാർഗ്ഗങ്ങൾ നോക്കാം (തുടർന്ന് വായിക്കാം)
ചിത്രത്തിലെ കുതിരയെ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് ശക്തമായ നിശ്ചയദാർഢ്യമുണ്ടെന്നും അത് നിങ്ങളുടെ സ്വതന്ത്ര ചൈതന്യത്തോടൊപ്പം, ജീവിതം നിങ്ങൾക്ക് നേരെ നൽകുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കാൻ നിങ്ങളെ സഹായിക്കുന്നുവെന്നും മൈൻഡ്സ് ജേണൽ പറയുന്നു. തീർന്നില്ല, ഇനിയുമുണ്ട്