നിങ്ങൾ വെറുതെയിരിക്കുകയും സമയം തള്ളിവിടാൻ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ തലച്ചോറിന് വ്യായാമം നൽകാൻ ത്രസിപ്പിക്കുന്ന പസിലുകൾ പോലെ മറ്റൊന്നില്ല. ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രം ഒന്ന് പരീക്ഷിക്കാൻ തയാറാണോ? പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതിയിൽ ക്യാമറയ്ക്കു നേരെ കൈവീശി മറഞ്ഞിരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ കാണിക്കുന്ന ഒരു ഫോട്ടോയാണിത്
വർഷങ്ങളായി സോഷ്യൽ മീഡിയ സൈറ്റായ Imgurൽ ആളുകളുടെ തലപുകയ്ക്കുന്ന ഒരു ചിത്രം പ്രചരിക്കുകയാണ്. ചിത്രം 2016ൽ പോസ്റ്റ് ചെയ്തതാണ്. എന്നാൽ സമീപകാലത്ത് ചില പസിലുകളും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളും ഇന്റർനെറ്റിൽ വീണ്ടും എത്തിയിരിക്കുന്നു. ബുദ്ധിശാലികളെ അത്യന്തം കുഴപ്പിച്ച ചിത്രമാണ് നിങ്ങളുടെ മുന്നിൽ എത്തിയിട്ടുള്ളത്. ഉത്തരം കണ്ടുപിടിക്കാൻ സഹായം ആവശ്യമെങ്കിൽ ഇവിടെ തന്നെ അതിനുള്ള ഉത്തരം കണ്ടെത്താം (തുടർന്ന് വായിക്കുക)