മനില: ഫിലിപ്പീൻസ് തലസ്ഥാനത്തുനിന്ന് മുന്നുമണിക്കൂർ ഡ്രൈവ് ചെയ്താൽ എത്തുന്ന ഒരു ചെറു പട്ടണമുണ്ട്. ബിനാലോനൻ എന്നറിയപ്പെടുന്ന ഈ പട്ടണം ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്ന ഒരു നിരോധനത്തെ തുടർന്നാണ്. ഇവിടെ പരദൂഷണം നിരോധിച്ചിരിക്കുന്നു. അസഹ്യമായ രീതിയിൽ വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നതിനെ തുടർന്നാണ് ബിനാലോനനിൽ ഗോസിപ്പ് നിരോധിക്കുന്നതെന്ന് മേയർ റാമോൻ ഗൂയികോ പറയുന്നു.