ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ ആരൊക്കൊയായിരിക്കും? പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ എന്നീ പേരുകളാണ് മനസ്സിൽ ആദ്യം വരുന്നതെങ്കിൽ ഇനി ഒരാളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിക്കോളൂ. മറ്റാരുമല്ല, ശ്രദ്ധ കപൂർ.
2/ 11
ഫോളോവേഴ്സിന്റെ കാര്യത്തിൽ ദീപിക പദുകോണിനെ പിന്തള്ളിയിരിക്കുകയാണ് ശ്രദ്ധ കപൂർ. 56.5 മില്യൺ ഫോളോവേഴ്സാണ് ശ്രദ്ധയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇതോടെ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ശ്രദ്ധ കപൂർ മൂന്നാമതായി. ദീപിക പദുകോണിനെ പിന്തള്ളിയാണ് ശ്രദ്ധ മൂന്നാമത് ആയിരിക്കുന്നത്.
3/ 11
ദീപിക പദുകോണിന് 52 മില്യൺ ഫോളോവേഴ്സാണ് ഉള്ളത്. ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരിൽ രണ്ടാമത് പ്രിയങ്ക ചോപ്രയാണ്.
4/ 11
58 മില്യൺ ഫോളോവേഴ്സാണ് പ്രിയങ്കയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. രണ്ടാം സ്ഥാനത്തിന് വേണ്ടി പ്രിയങ്ക-ദീപിക മത്സരം നടക്കുന്നതിനിടയിലാണ് സൈലന്റായി ശ്രദ്ധയുടെ രംഗപ്രവേശനം. ഈ വർഷം ആദ്യം മുതലാണ് ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകരുടെ കുത്തൊഴുക്ക് തുടങ്ങിയത്.
5/ 11
ഈ പോക്കാണെങ്കിൽ ഉടൻ തന്നെ പ്രിയങ്കയേയും പിന്നിലാക്കി ശ്രദ്ധ രണ്ടാമത് എത്തുമെന്നാണ് ആരാധകർ കരുതുന്നത്.
6/ 11
അതേസമയം, ഇൻസ്റ്റഗ്രാമിലെ വ്യാജ ഫോളോവേഴ്സിന്റെ കാര്യത്തിൽ നേരത്തേ ദീപിക പദുകോണിനും പ്രിയങ്ക ചോപ്രയ്ക്കുമെതിരെ ആരോപണം ഉയർന്നിരുന്നു.
7/ 11
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി മ്യൂസിക് പെർഫോമൻസ് (ICMP) നടത്തിയ വിശകലനം പ്രകാരം സ്വാധീന ശക്തിയുള്ള പല പ്രമുഖരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്യാജഫോളേവേഴ്സ് (bots)വളരെ കൂടുതലാണ്.
8/ 11
വ്യാജ ഫോളോവേഴ്സ് കൂടുതലുള്ള സെലിബ്രിറ്റികളുടെ പട്ടികയില് ദീപിക പദുകോൺ ആറാം സ്ഥാനത്തുള്ളത്. ദീപികയുടെ ഫോളോവേഴ്സിൽ 48% വ്യാജമാണ് എന്നാണ് വിശകലനം
9/ 11
പുറത്തിറങ്ങിയ ലിസ്റ്റിൽ ആദ്യ പത്തിൽ പ്രിയങ്ക ചോപ്രയുമുണ്ട്. താരത്തിന്റെ ഫോളോവേഴ്സിൽ 46% ആണ് വ്യാജന്മാരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
10/ 11
അതേസമയം, ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരിൽ ഒന്നാമതുള്ളത് ആരാണെന്ന് നോക്കാം. മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ.
11/ 11
രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയേയും മൂന്നാം സ്ഥാനത്ത് എത്തിയ ശ്രദ്ധ കപൂറിനേക്കാളും ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സ്ഥാനം. 82 മില്യൺ ആളുകളാണ് കോഹ്ലിയെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്.