സുഹൃത്തുക്കളും സംഗീതാസ്വാദകരും ഇന്ന് ഗായിക സുജാത മോഹന്റെ (Sujatha Mohan) 60-ാം പിറന്നാൾ ആഘോഷമാക്കുന്ന തിരക്കിലാണ്. മലയാളത്തിലും മറ്റു ഭാഷകളിലും സുജാതയുടെ ശബ്ദ സൗകുമാര്യം പതിറ്റാണ്ടുകളായി പ്രേക്ഷകർ ആസ്വദിച്ച് പോരുന്നുണ്ട്. ഇന്നും താൻ ബേബി സുജാത എന്ന നിലയിലാണ് സുജാതയെ ഓർക്കുന്നത് എന്ന് ഗായകൻ ജി. വേണുഗോപാൽ പറഞ്ഞിരുന്നു. അതിനിടെ ഈ ചിത്രം ഒന്ന് ശ്രദ്ധിച്ചാട്ടെ. ഇതിൽ സുജാതയെ നോക്കി ചിരിക്കുന്ന കുഞ്ഞിനെ കണ്ടു പരിചയമുണ്ടോ?