ഭാര്യയെക്കുറിച്ച് 'തമാശ' പറഞ്ഞ ക്രിസ് റോക്കിനെ (Chris Rock) വിൽ സ്മിത്ത് (Will Smith) കരണത്തടിച്ച സംഭവം കഴിഞ്ഞ ദിവസം ഓസ്കർ (Oscars 2022) വേദിയിൽ ചർച്ചയായിരുന്നു. തലമുടി കൊഴിഞ്ഞു പോകുന്ന രോഗമായ ആലോപ്പീസിയ നേരിടുന്ന ഭാര്യ പിങ്കറ്റ് സ്മിത്തിനെ അവഹേളിക്കുന്ന തരത്തിൽ പുറത്തുവന്ന ആ പരാമർശത്തെ കൈകാര്യം ചെയ്ത രീതി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, പിന്നീട് വിൽ സ്മിത്ത് അതേക്കുറിച്ച് പരസ്യമായി മാപ്പ് പറയുകയും ചെയ്തു
എന്നാൽ ഇതോടുകൂടി തല്ലുകിട്ടിയ ക്രിസ് റോക്കിന്റെ ഭാഗ്യം തെളിയുകയും ചെയ്തു. 94-ാമത് ഓസ്കർ പുരസ്ക്കാര വേദിയിൽ വെച്ച് നടൻ വിൽ സ്മിത്ത് തല്ലിയ ഹാസ്യനടൻ ക്രിസ് റോക്കിന്റെ വരാനിരിക്കുന്ന സ്റ്റാൻഡ്-അപ്പ് ഷോയുടെ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുകയാണ്. 'വെറൈറ്റി' റിപ്പോർട്ട് പ്രകാരം, ഒരു സെക്കന്ററി ടിക്കറ്റിംഗ് മാർക്കറ്റ് പ്ലേസ് ആയ TickPickൽ ഹാസ്യനടന്റെ 'ഈഗോ ഡെത്ത് വേൾഡ് ടൂർന്' കഴിഞ്ഞ മാസം വിറ്റതിലും കൂടുതൽ ടിക്കറ്റുകൾ ഒറ്റരാത്രികൊണ്ട് വിറ്റഴിഞ്ഞു. ടിക്കറ്റിന്റെ എണ്ണമല്ല ഇവിടെ വിഷയം, വിലയിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് ഏവരെയും അമ്പരപ്പിച്ചത് (തുടർന്ന് വായിക്കുക)
ക്രിസ്റ്റഫർ ജൂലിയസ് റോക്ക് അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, നടൻ, എഴുത്തുകാരൻ, നിർമ്മാതാവ്, ചലച്ചിത്ര സംവിധായകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്. ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയനായി പ്രവർത്തിക്കുകയും ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ശേഷം, 1990 കളുടെ തുടക്കത്തിൽ 'സാറ്റർഡേ നൈറ്റ് ലൈവിന്റെ' ഭാഗമായി ഇദ്ദേഹം ശ്രദ്ധനേടി