തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരിമാരായ നടിമാർ ആരൊക്കെയാകും. ആരാധകർക്ക് അവരവരുടെ ഇഷ്ടതാരങ്ങളുടെ പേരുകൾ പറയാനുണ്ടാകും. എന്നാൽ ChatGPT കണ്ടെത്തിയ പത്ത് സുന്ദരിമാർ ആരൊക്കെയാണെന്ന് നോക്കാം.
2/ 11
ആദ്യ സ്ഥാനം ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിക്കു തന്നെ. ബാലതാരമായി തുടങ്ങി ബോളിവുഡിലെ നമ്പർ വൺ നായികയായ ശ്രീദേവിയെയാണ് ചാറ്റിജിപിടി ഒന്നാമതായി തിരഞ്ഞെടുത്തത്.
3/ 11
സുന്ദരിമാരുടെ പട്ടികയിൽ ചാറ്റിജിപിടി രണ്ടാം സ്ഥാനം നൽകിയിരിക്കുന്നത് അനുഷ്ക ഷെട്ടിക്കാണ്. ചാറ്റ്ജിപിടിയുടെ തെരഞ്ഞെടുപ്പ് തെറ്റിയില്ലെന്നാണ് ആരാധകർ പറയുന്നത്.
4/ 11
ചാറ്റ്ജിപിടിയുടെ പട്ടികയിൽ മൂന്നാമത് ഇടംനേടിയത് തൃഷയാണ്. മോഡേൺ ലുക്കിലും പരമ്പരാഗത വേഷങ്ങളിലും അതിസുന്ദരിയാണ് തൃഷ.
5/ 11
തെന്നിന്ത്യയിൽ തുടങ്ങി ബോളിവുഡ് അടക്കി വാണ രേഖയാണ് സുന്ദരിമാരുടെ പട്ടികയിൽ ഇടംനേടിയ മറ്റൊരു താരം.
6/ 11
തെന്നിന്ത്യയിലെ ഇപ്പോഴത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചാറ്റ്ജിപിടിയുടെ പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു താരം. സുന്ദരിമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നയൻതാര.
7/ 11
തെന്നിന്ത്യയിലും ഇപ്പോൾ ബോളിവുഡിലും ചുവടുറപ്പിച്ച കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച സാമന്തയും പട്ടികയിലുണ്ട്. സൗന്ദര്യം മാത്രമല്ല, അഭിനയവും ജീവിത വീക്ഷണവുമെല്ലാം സാമന്തയുടെ താരമൂല്യം ഉയർത്തുന്നു.
8/ 11
തെന്നിന്ത്യയിലെ താര സുന്ദരിമാരുടെ പട്ടികയിൽ ശ്രിയ ശരൺ ഇല്ലാതിരിക്കുന്നതെങ്ങനെ. ചാറ്റ്ജിപിടിയും അതു തന്നെ പറയുന്നു. പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി ശ്രിയ ശരൺ.
9/ 11
വിവാഹത്തോടെ അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ആരാധകർ ഇന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച നായികയാണ് അസിൻ. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിൽ നിന്ന് ആരംഭിച്ച് ബോളിവുഡ് വരെ കീഴടക്കിയ നടിയാണ് അസിൻ.
10/ 11
തെന്നിന്ത്യൻ അല്ലെങ്കിലും നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ജെനീലിയ ഡിക്രൂസ്. സുന്ദരിമാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ജെനീലിയ.
11/ 11
തമന്നയാണ് പത്ത് സുന്ദരിമാരുടെ പട്ടികയിൽ ഇടംപിടിച്ച മറ്റൊരു താരസുന്ദരി. മുംബൈയിൽ ജനിച്ച തമന്ന തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇപ്പോൾ ബോളിവുഡിലടക്കം തിരക്കുള്ള നായികയാണ് തമന്ന.