ഒരു വലിയ കുടുംബവുമായി ട്രിപ്പ് പോകുന്ന കാഴ്ച എന്നാൽ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം കടന്നുവരിക മോഹൻലാൽ, ഉർവശി ചിത്രം 'മിഥുനത്തിലെ' രംഗമാകും. ഏവർക്കും ചിരിപടർത്തിയ രംഗം കൂടിയായിരുന്നു ഇത്. എന്നാൽ ടൊവിനോ തോമസിന് കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം, അതായത് ഭാര്യയും മക്കളും മാത്രമല്ല, അച്ഛനമ്മമാരും സഹോദരങ്ങളും അവരുടെ കുടുംബങ്ങളും ചേർന്ന ഒരു വലിയ കൂട്ടുകുടുംബം