മോഡേൺ യുഗത്തിലെ കുഞ്ഞുവാവകളിൽ പലർക്കും തുണിത്തൊട്ടിലിൽ ഉറങ്ങിയ സുഖം അനുഭവിക്കാൻ അവസരം ലഭിക്കാറില്ല. ഇന്നത്തെ കാലത്ത് കടകളിൽ റെഡിമേഡ് ആയി കിട്ടുന്ന തൊട്ടിലാണ് പല മാതാപിതാക്കളും തിരഞ്ഞെടുക്കുക. ആ തൊട്ടിലും മാറി, അമ്മയുടെ കട്ടിലിനോട് ചേർന്ന് കിടക്കുന്ന തരത്തിലെ ബേബി ബെഡുകൾ വരെയെത്തി. അൽപ്പം വലുപ്പമുള്ള ഈ ബെഡ് കുറച്ചു വർഷങ്ങൾ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. പക്ഷേ വിജയ് മാധവ്, ദേവിക നമ്പ്യാർ എന്ന അച്ഛനമ്മമാരുടെ മകൻ ആത്മജ മഹാദേവ് ഇക്കാര്യത്തിൽ ഭാഗ്യവാനാണ്
പലരും എന്നോ കണ്ടുമറന്ന പലവർണങ്ങളിലെ നീളൻ ദണ്ഡിന്റെ രണ്ടറ്റത്തുമായി ചേർത്ത് കെട്ടിയ തുണിയിൽ കുഞ്ഞ് മഹാദേവന് തൊട്ടിൽ ഒരുക്കിയത് മുതുമുത്തശ്ശിയും അമ്മൂമ്മമാരും ചേർന്നാണ്. അമ്മയുടെ അമ്മയുടെ കയ്യിൽ അപ്പോഴും തനിക്കു ഉറങ്ങാനുള്ള ഊഴം കാത്ത് കുഞ്ഞ് കാത്തിരുന്നു. ശേഷം, അച്ഛൻ തന്നെ തൊട്ടിലാട്ടിയുറക്കി (തുടർന്ന് വായിക്കുക)