ഫോൺ നമ്പർ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ നേരിട്ട് സീരിയൽ നടി വിഭൂതി ഠാക്കൂർ (Vibhuti Thakur). സൈബർ ഭീഷണിക്കെതിരെ നടി പരാതി നൽകിയതായി റിപ്പോർട്ട് ഉണ്ട്. തന്റെ ഫോൺ നമ്പർ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് ആളുകൾ തന്നെ ശല്യപ്പെടുത്തുകയും ശാരീരികവേഴ്ച ആവശ്യപ്പെടുകയും ചെയ്തതായി വിഭൂതി പരാതി നൽകിയതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു
താൻ ഓൺലൈനിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആരാധകരെ അറിയിക്കാൻ വിഭൂതി താക്കൂർ ഇൻസ്റ്റഗ്രാമിൽ എത്തി. "എന്റെ സ്വകാര്യ നമ്പർ ആരോ പ്രചരിപ്പിച്ചു. ഇത് എന്നെ വൈകാരികമായി വളരെയധികം വിഷമത്തിലാക്കുന്നു. ഇത് ഭീഷണിപ്പെടുത്തുന്ന പ്രവൃത്തിയാണ്. ഇത് ആരായാലും ചെയ്തത് തീർത്തും ലജ്ജാകരമാണ്.. സ്ക്രീൻ ഷോട്ടിലെ വാചകം പറയുന്നു
'ഇത് ചെയ്ത ഇൻസ്റ്റാ പേജിനെതിരെ സൈബർ ക്രൈം അധികൃതരെ കൊണ്ട് കാര്യം അന്വേഷിക്കാൻ അനുവദിക്കുക. എനിക്ക് മോശം മെസ്സേജ് അയക്കുന്ന എല്ലാ നമ്പറുകൾക്കെതിരെയും നടപടിയെടുക്കും... രണ്ടാമത്തെ സ്ക്രീൻഷോട്ട് ഇതെല്ലാം ചെയ്ത വ്യക്തിയുടെതാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ഈ അക്കൗണ്ടിനെതിരെ പരാതിപ്പെടണം എന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു," വിഭൂതി പറഞ്ഞു