തിങ്കളാഴ്ച രാവിലെ വിമാനം റൺവേയിൽ നിന്ന് ടാക്സിവേയിൽ കയറുന്നതിനിടെയാണ് യാത്രക്കാർ ഒരു ക്യാബിൻ വാതിൽ തുറന്ന് എമർജൻസി സ്ലൈഡ് വഴി പുറത്തേക്ക് ചാടിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാരിൽ ഒരാളായ അന്റോണിയോ മർഡോക്ക്, ഇയാളുടെ സുഹൃത്തും 23 കാരിയായ ബ്രിയാന ഗ്രീക്കോയും അറസ്റ്റിലായി.
'ഡൽറ്റ എയർലൈൻസ് 462 ഫ്ലൈറ്റ് നീങ്ങാൻ തുടങ്ങിയപ്പോൾ, മർഡോക്ക് ഇരിക്കാനുള്ള ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുകയും തനിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റു നിൽക്കുകയും ചെയ്തു'- സംഭവത്തിന്റെ ദൃക്സാക്ഷി ബ്രയാൻ പ്ലമ്മർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു,
“ഞാൻ ഇരുന്നാൽ ഞാൻ പതറിപ്പോകും,” അയാൾ പറഞ്ഞു, വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ അദ്ദേഹവും കൂട്ടാളിയും നിരവധി തവണ സീറ്റുകൾ മാറിയിരുന്നുവെന്ന് പ്ലമ്മർ പറഞ്ഞു. ഇരുവരും അവരുടെ നായയും വിമാനത്തിൽ നിന്ന് പുറത്തുകടന്നു. എമർജൻസി സ്ലൈഡർ ഉപയോഗിച്ചാണ് ഇവർ പുറത്തേക്കു ചാടിയത്. ഇതോടെ വിമാനം വേഗംകുറച്ച ശേഷം ഗേറ്റിലേക്ക് മടങ്ങി. മറ്റ് യാത്രക്കാരെ അവിടെ ഇറക്കിവിട്ടതായി ഡെൽറ്റ വക്താവ് മോർഗൻ ഡുറൻറ് സിഎൻഎന്നിനോട് പറഞ്ഞു. യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ കയറ്റിവിടുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയും ചെയ്തിട്ടില്ലെന്ന് മോർഗൻ ഡുറന്റ് പറഞ്ഞു.
ക്രിമിനൽ അതിക്രമം, അശ്രദ്ധമായി അപകടം ഉണ്ടാക്കുക, ക്രമക്കേടില്ലാത്ത പെരുമാറ്റം, സർക്കാർ സേവനങ്ങൾ തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് മർഡോക്കിനും ഗ്രീക്കോയ്ക്കും എതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ലാസ് വെഗാസിലെ ഒരു വിമാനത്തിന്റെ ചിറകിലേക്ക് ചാടി കയറിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വിചിത്രമായ സ്റ്റണ്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.