കള്ളുഷാപ്പിൽ ആരംഭിച്ച എത്രയെത്ര സൗഹൃദ കഥകൾ (stories of friendship) നിങ്ങൾക്കറിയാം? കിക്ക് പിടിക്കുമ്പോൾ മാത്രമല്ല, അതിനു ശേഷവും ഉറ്റ ചങ്ങാതിമാരായി തുടരുന്നവർ നമുക്കിടയിൽ തന്നെയുണ്ടാവും. ഓരോരുത്തർക്കും ഈ ഒത്തുകൂടൽ പലപല കാരണങ്ങൾ കൊണ്ടാവും. പക്ഷെ ഇതുപോലൊന്ന് നിങ്ങൾ കേട്ടിരിക്കാൻ വഴിയുണ്ടോ എന്നറിയില്ല. കള്ളുഷാപ്പിൽ പരിചയപ്പെട്ട രണ്ടു യുവാക്കൾ തമ്മിൽ വിവാഹം ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്
ഒരു 21കാരനും 22കാരനുമാണ് ഈ സംഭവകഥയിലെ കഥാപാത്രങ്ങൾ. കള്ളുഷാപ്പിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ട് സുഹൃത്തുക്കളായത്. അവർ പലപ്പോഴും മദ്യപാനത്തിനായി കണ്ടുമുട്ടി. ഒടുവിൽ അടിച്ചുപൂസായി നിൽക്കുമ്പോൾ തന്നെ ഇരുവരും 'താലികെട്ടി' വിവാഹിതരായി, അതും ക്ഷേത്രത്തിൽ വച്ച്. ഇവിടം കൊണ്ട് തീർന്നില്ല (തുടർന്ന് വായിക്കുക)
ജോഗിപ്പേട്ട് സ്വദേശിയും പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ മറ്റെയാൾ കഴിഞ്ഞയാഴ്ച പങ്കാളിയായ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി. ഓട്ടോ ഡ്രൈവറുടെ മാതാപിതാക്കളോട് വിവാഹക്കാര്യം പറഞ്ഞു. രക്ഷിതാക്കൾ ചോദ്യം ചെയ്തപ്പോൾ ഇവർ മദ്യപിക്കാനാണ് പലപ്പോഴും കണ്ടുമുട്ടുന്നതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. അതേസമയം, 'കല്യാണ'ത്തെ കുറിച്ച് നിഷേധിച്ചില്ല
എന്നാൽ ജോഗിപ്പേട്ടുകാരനെ വീട്ടിലേക്ക് പ്രവേശിപ്പിക്കാൻ ഓട്ടോ ഡ്രൈവറും മാതാപിതാക്കളും സമ്മതിച്ചില്ല. ജോഗിപ്പേട്ടുകാരനെ വീട്ടിൽ പ്രവേശിപ്പിക്കാനും ഒരുമിച്ച് താമസിക്കാനും ചന്തൂരുകാരൻ വിസമ്മതിച്ചപ്പോൾ അയാൾ പോലീസിനെ സമീപിച്ചു. പിന്നീട് പോലീസിൽ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചതോടെ ഹർജി തിരിച്ചെടുക്കുകയായിരുന്നു