ആലിയ ഭട്ട് (Alia Bhatt), രൺബീർ കപൂർ (Ranbir Kapoor) വിവാഹത്തിന് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടിന്റെ (Mahesh Bhatt) സഹോദരങ്ങളായ മുകേഷ് ഭട്ട്, റോബിൻ ഭട്ട് എന്നിവരുടെ അസാന്നിധ്യം ചർച്ചയാവുന്നു. മഹേഷ് ഭട്ട്, സോണി റസ്ദാൻ ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഒരാളാണ് ആലിയ ഭട്ട്. മഹേഷ് ഭട്ടിന്റെ ഇളയ മകൾ ആലിയയുടെ വിവാഹത്തിന് മുകേഷിനെയും കുടുംബത്തെയും കാണാനില്ലായിരുന്നു
റോബിൻ ഇക്കാര്യത്തിൽ ഇന്ത്യടുഡേയോട് സംസാരിച്ചിരുന്നു. "അതെ, ഞങ്ങളുടെ സുഹൃത്തുക്കളിൽ ഒരാളുടെ മരണം കാരണം എനിക്ക് എന്റെ മരുമകളുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. അജയ് ദേവ്ഗണിന്റെ മാനേജർ ആയിരുന്ന സുഹൃത്ത് അന്തരിച്ചു. അദ്ദേഹത്തിന് 53 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. എനിക്ക് എന്റെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമായിരുന്നു. എന്റെ അനുഗ്രഹം യുവ ദമ്പതികൾക്കൊപ്പമുണ്ട്," എന്നായിരുന്നു റോബിൻ പറഞ്ഞത്. പക്ഷെ മുകേഷ് ഭട്ടിന്റെ കാര്യത്തിൽ അങ്ങനെയല്ല (തുടർന്ന് വായിക്കുക)
സഹോദരങ്ങളായ മഹേഷും മുകേഷ് ഭട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരികയാണ്. അവരാരും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും, ഭട്ട് സഹോദരന്മാർ സഹകരിച്ച ബാനറായ വിശേഷ് ഫിലിംസ് 2021 ൽ മുകേഷ് ഏറ്റെടുത്തു. മഹേഷ് ഭട്ട് ഇനി വിശേഷ് ഫിലിംസിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു
മുകേഷിനെയും കുടുംബത്തെയും വിവാഹത്തിന് കാണാനില്ലായിരുന്നു. "അവരെ ക്ഷണിക്കാത്തതാണ് കാരണം," മഹേഷ് ഭട്ടിനോട് അടുത്ത വൃത്തങ്ങൾ മുതിർന്ന ചലച്ചിത്ര റിപ്പോർട്ടർ സുഭാഷ് കെ. ഝായോട് പറഞ്ഞു. സഹോദരന്മാർ പരസ്പരം സംസാരിക്കാറില്ല എന്നും അവർക്കിടയിലെ ഭിന്നത മാറ്റാനാവാത്തതാണെന്നും ഭട്ട് കുടുംബവുമായി അടുത്ത വൃത്തം സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു