നടൻ ഉണ്ണി മുകുന്ദന് (Unni Mukundan) പാവകളോടുള്ള കമ്പം പ്രസിദ്ധമാണ്. കൊച്ചുകുട്ടികളുടെ കയ്യിൽ ഉള്ളതിനേക്കാളും ആരും കൊതിക്കുന്ന പാവകൾ ഒരുപക്ഷെ ഉണ്ണിമുകുന്ദന്റെ വീട്ടിൽ കയറിയാൽ കാണാൻ സാധിക്കും. ആരാധകർക്ക് കൂളിംഗ് ഗ്ലാസ് വരെ പാർസൽ അയച്ചുകൊടുത്ത ഉണ്ണി പക്ഷെ പാവകളിൽ ഒന്നിനെ ആരെങ്കിലും ചോദിച്ചാൽ കൊടുക്കുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു
അടുത്തിടെ കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഉണ്ണി അഭിനയിച്ച ചിത്രം 'മാളികപ്പുറം' തിയേറ്ററിൽ റിലീസ് ചെയ്തിരുന്നു. ദേവനന്ദ, ശ്രീപഥ് എന്നിവരാണ് അഭിനയിച്ചത്. ഉണ്ണിയുടെ പാവ കളക്ഷനെക്കുറിച്ച് ഇപ്പോൾ കുട്ടികളുടെ പക്കൽ നിന്നുതന്നെ വിവരം പുറത്തുവന്നിട്ടുണ്ട്. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് 'നരേന്ദ്ര മോദി' അപ്പൂപ്പന്റെ വരെ പാവയെ കണ്ട കാര്യം വെളിപ്പെടുത്തിയത് (തുടർന്ന് വായിക്കുക)