കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) കൃഷ്ണ വിഗ്രഹം സമ്മാനിച്ച് നടൻ ഉണ്ണി മുകുന്ദൻ (Unni Mukundan). തന്റെ 14 വയസ്സ് മുതൽ ഇന്ന് വരെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിലെ സന്തോഷം ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരിൽക്കണ്ട് ഗുജറാത്തിയിൽ സംസാരിക്കണം എന്ന ആഗ്രഹവും പൂവണിഞ്ഞു എന്ന് ഉണ്ണി. പണ്ട് മോദിക്കൊപ്പം പട്ടം പറത്തിയ അനുഭവം ഒരിക്കൽ ഉണ്ണി മുകുന്ദൻ പങ്കിട്ടിരുന്നു
'വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക്ക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു...