മലയാള സിനിമയിൽ ഗോഡ്ഫാദർമാർ ഇല്ലാതെ നിരന്തര പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും വഴിയേ സ്വന്തം പേര് കെട്ടിപ്പടുത്ത നടനാണ് ഉണ്ണി മുകുന്ദൻ (Unni Mukundan). പിൽക്കാലത്ത്, നിർമാതാവെന്ന നിലയിൽ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടുതന്നെ ഉണ്ണി പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. 'സീഡൻ' എന്ന തമിഴ് ചിത്രമാണ് ഉണ്ണി എന്ന നടന്റെ അരങ്ങേറ്റം കുറിച്ചത്. അക്കാലത്ത് വിക്രം ഫാൻ ആയിരുന്ന തന്റെ കഥ ഉണ്ണി വിക്രമിനോട് നേരിട്ട് പറയുകയുണ്ടായി
എന്തുചെയ്യും എന്നറിയാതിരുന്ന കാലമായിരുന്നു ഉണ്ണിക്ക് അത്. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ സാക്ഷാൽ വിക്രമിന്റെ മുന്നിൽവച്ച് ഉണ്ണി ആ കഥ പറയുകയുണ്ടായി. അന്ന് കോടമ്പക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് ഉണ്ണി സിനിമ കണ്ടിരുന്നത്. ശേഷം തനിക്കു ലഭിച്ച പ്രചോദനത്തിന്റെ കഥ ഉണ്ണി വിവരിച്ചു (തുടർന്ന് വായിക്കുക)
വിക്രമിനെ ഉണ്ണി ആദ്യമായി നേരിൽക്കണ്ട അവസരം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോടായി പറഞ്ഞു വിലപിച്ചു. എന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. 'എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ'? എന്ന് സുഹൃത്ത്