നാല് മാസം കൊണ്ടാണ് സൽമാൻ തന്റെ സ്വപ്നം സാക്ഷാത്കരിച്ച് കൊണ്ടു കാർ ഹെലികോപ്ടറാക്കി മാറ്റിയത്. ഇപ്പോൾ ഈ വാഹനം അസംഗഡിലെങ്ങും പ്രശസ്തമാണ്. ഇത്തരമൊരു പരീക്ഷണത്തിലേക്ക് തന്നെ നയിച്ച കാരണം എന്തെന്ന് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്. "എന്റെ ഗ്രാമത്തെയും ജില്ലയെയും പ്രശസ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാനിത് ചെയ്തത്,” സൽമാൻ പറഞ്ഞു.
സൽമാന്റെ ടാറ്റ നാനോ കാർ ഹെലികോപ്ടർ മാതൃകയിൽ നിർമ്മിച്ചിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ. ഇതിൽ കയറി പറക്കാൻ പറ്റില്ലെന്നത് മറ്റൊരു യാഥാർഥ്യം. എന്നാൽ സൽമാന്റെ ഇനിയുള്ള സ്വപ്നം അതാണ്. റോഡിൽ ഓടിക്കുന്ന തരത്തിലുള്ള ഒരു ഹെലികോപ്ടറാണ് താൻ നിർമ്മിച്ചിരിക്കുന്നത്. നാല് മാസം കൊണ്ട് ഏകദേശം 3 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ ഹെലികോപ്ടർ മാതൃക നിർമ്മിച്ചത്.