Donald Trump | ഡൊണാൾഡ് ട്രംപിന് നടുവിരൽ നമസ്കാരം നൽകി യാത്രയാക്കി അമേരിക്ക
Donald Trump |ആദ്യമായാകും അമേരിക്കയിലെ ഒരു പ്രസിഡന്റിന് ഇത്തരത്തിലുള്ള യാത്ര അയപ്പ് നൽകുന്നത്
|
1/ 7
ഒരു ദിവസം മുമ്പ് വരെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന് സ്വന്തം രാജ്യത്തെ ജനങ്ങൾ കൊടുക്കുന്ന യാത്രയയപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആദ്യമായാകും അമേരിക്കയിലെ ഒരു പ്രസിഡന്റിന് ഇത്തരത്തിലുള്ള യാത്ര അയപ്പ് നൽകുന്നത്.
2/ 7
തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആഹ്ളാദ പ്രകടനത്തെക്കാള്‍ പരക്കെ കാണുവാന്‍ സാധിച്ചത് ട്രംപിനോടുള്ള കനത്ത പ്രതിഷേധമായിരുന്നു. ട്രംപിന് നടുവിരല്‍ നമസ്ക്കാരവുമായാണ് അമേരിക്കക്കാര്‍ തെരുവില്‍ അണിനിരന്നത്.
3/ 7
ബൈഡന്റെ വിജയം പ്രഖ്യാപിച്ച സമയത്ത് ട്രംപ് ഗോൾഫ് ക്ലബിലായിരുന്നു. ഗോള്‍ഫ് ക്ലബില്‍ നിന്ന് വൈറ്റ് ഹാസിലേക്കുള്ള യാത്രക്കിടെയാണ് പ്രതിഷേധക്കാർ തെരുവില്‍ എത്തിയത്.
4/ 7
റോഡിൽ കൂടിയവർ മുൻ പ്രസിഡന്റിനെ കാണാനായിരുന്നില്ല മറിച്ച് ‘നടുവിരല്‍ നമസ്കാരം’ നല്കി യാത്ര പറയുകയായിരുന്നു. യു ആർ ഫയേർഡ്.. ഇനി ആഭാസങ്ങള്‍ക്ക് വിട തുടങ്ങിയ പോസ്റ്ററുകളുമായാണ് ജനങ്ങള്‍ തെരുവില്‍ അണിനിരന്നത്.
5/ 7
ശനിയാഴ്ച വൈകീട്ട് ബൈഡന്റെ വിജയം പ്രഖ്യാപിച്ച ശേഷമായിരുന്നു ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രതികരണം. 290 ഇലക്ടറല്‍ വോട്ടുകളോടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് ബൈഡന് അധികാരത്തിലെത്തുന്നത്.
6/ 7
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. അമേരിക്കയുടെ ചരിത്രത്തില്‍ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വൈറ്റ് ഹൗസിലെത്തുന്നത്.
7/ 7
7.4 കോടിയിലേറെ വോട്ടുകളാണ് ബൈഡന് നേടിയിരിക്കുന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളായിരുന്നു നിലവിലെ റെക്കോര്‍ഡ്. അതാണ് ട്രംപിനെതിരേയുള്ള കടുത്ത പോരാട്ടത്തില്‍ ബൈഡന് മറികടന്നത്.