ജര്‍മനിയില്‍ നടന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദം പങ്കിട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഗ്രൂപ്പ് ഫോട്ടോയ്ക്കായി തയാറെടുക്കുന്നതിനിടെ മോദിയെ പിന്നില്‍ നിന്ന് തോളില്‍ തട്ടി വിളിക്കുന്ന ബൈഡനെ കണ്ടതും ഫോട്ടോഗ്രാഫര്‍മാര്‍ ആ നിമിഷം ക്യാമറയില്‍ പകര്‍ത്തി.