ബുദ്ധമതം ( Buddhism)സ്വീകരിക്കാനുള്ള കാരണം വിശദമാക്കി സിനിമാ-ടെലിവിഷൻ താരമായ വനിത വിജയകുമാർ(Vanitha Vijayakumar). അടുത്തിടെയാണ് ബുദ്ധമതം സ്വീകരിച്ചതായി നടി അറിയിച്ചത്.
2/ 7
കൂടുതൽ സന്തോഷകരവും സമാധാനപൂർണവുമായ ജീവിതത്തിനു വേണ്ടിയാണ് ബുദ്ധമതം സ്വീകരിച്ചതെന്നാണ് വനിത വിജയകുമാർ പറയുന്നത്. മാർച്ച് 28 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടി കാരണം വ്യക്തമാക്കിയത്.
3/ 7
വർഷങ്ങൾക്ക് മുമ്പ് താൻ ബുദ്ധമതം തിരഞ്ഞെടുത്തത്,സന്തോഷകരമായ സമാധാനപരമായ ജീവിതത്തിന് വേണ്ടിയാണെന്ന് വനിത പറയുന്നു.
4/ 7
തായ് ലന്റിലെ ബുദ്ധക്ഷേത്രത്തിൽ നടി സന്ദർശനം നടത്തിയിരുന്നു. തമിഴ് സിനിമയിലെ മുതിർന്ന നടൻ വിജയകുമാറിന്റെ മകളാണ് വനിത വിജയകുമാർ.
5/ 7
1995 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിതാ സിനിമാ ലോകത്ത് എത്തുന്നത്. വിജയ് ആയിരുന്നു ചിത്രത്തിലെ നായകൻ. 1996 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മാണിക്കം എന്ന ചിത്രത്തിലും വനിത അഭിനയിച്ചു.
6/ 7
മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ്, തെലുങ്കിൽ ദേവി എന്നീ ചിത്രങ്ങളിലും വനിത അഭിനയിച്ചിട്ടുണ്ട്. 2019 ൽ ബിഗ് ബോസ് തമിഴിലും വനിത പങ്കെടുത്തിരുന്നു.
7/ 7
ഇതിനിടയിൽ നിരവധി വിവാദങ്ങളും വനിതയുടെ പേരിൽ ഉണ്ടായിരുന്നു. 2020-ൽ സ്റ്റാർ വിജയ് ചാനലിലെ കുക്കു വിത്ത് കോമാലി എന്ന തമിഴ് കുക്കിംഗ് ഷോയുടെ സീസൺ 1 ലെ വിജയിയായിരുന്നു വനിത