നടി, നർത്തകി, ബിഗ് ബോസ് മത്സരാർത്ഥി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം എന്ന നിലയിൽ വീണ നായർ മലയാളി പ്രേക്ഷകർക്കിടയിൽ സജീവമായിട്ട് വർഷങ്ങൾ പലതായി. മിനി സ്ക്രീനിലും വെള്ളിത്തിരയിലും വീണയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഒരുപോലെ സ്വീകാര്യമായി മാറുകയുമുണ്ടായി. ബിഗ് ബോസ് മത്സരത്തിന് ശേഷമാണ് വീണയുടെ വ്യക്തി ജീവിതം പ്രേക്ഷരുടെ മുന്നിലേക്കെത്തിയത്
അച്ഛനമ്മമാരെ നഷ്ടമായ വീണ ബിഗ് ബോസ് വീട്ടിൽ എപ്പോഴും പറയുന്ന പേരുകൾ കണ്ണേട്ടൻ, അമ്പൂച്ചൻ എന്നിവരുടേതായിരുന്നു. ഭർത്താവ് ആർ.ജെ. അമനും, മകൻ അമ്പാടിയുമാണത്. അവരെ മിസ് ചെയ്യുന്ന കാര്യവും വീണ പലകുറി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീടെപ്പോഴോ വീണ ഭർത്താവുമായി പിരിയുന്നു എന്ന തരത്തിലെ വാർത്തകളും വരാൻ തുടങ്ങി. ഇപ്പോൾ അതിന്റെ സത്യാവസ്ഥ വീണ വെളിപ്പെടുത്തുന്നു (തുടർന്ന് വായിക്കുക)