അഞ്ച് പതിറ്റാണ്ടിനു ശേഷം അധ്യാപികയെ കാണാന്‍ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍.
2/ 11
സൈനിക് സ്കൂളിലെ 12ാം ക്ലാസില്‍ തന്നെ പഠിപ്പിച്ച അധ്യാപികയായ രത്ന നായരെ കണ്ണൂരിലെ പന്ന്യന്നൂരിലെ വീട്ടിലെത്തിയാണ് ഉപരാഷ്ട്രപതി സന്ദർശിച്ചത്. ഭാര്യ ഡോ സുധേഷ് ധന്‍ഖറും ഒപ്പം ഉണ്ടായിരുന്നു.
3/ 11
കാറിൽ നിന്ന് ഇറങ്ങിയ ഉടൻ ഉപരാഷ്ട്രപതി ടീച്ചറുടെ കാൽ തൊട്ട് വന്ദിച്ചു. പിന്നെ കൈകൾ ചേർത്ത് പിടിച്ചു സംസാരിച്ചു.
4/ 11
ഒപ്പമുണ്ടായിരുന്ന പത്നി ഡോ സുധേഷ് ധന്‍ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി.
5/ 11
സ്പീക്കർ എ എൻ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
6/ 11
അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷം പങ്കുവെച്ചു.
7/ 11
ഇളനീരും ചിപ്സും നൽകിയാണ് ടീച്ചർ തന്റെ ശിഷ്യനെ സൽക്കരിച്ചത്.
8/ 11
വീട്ടിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു.
9/ 11
ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനം എന്ന് രത്ന ടീച്ചർ പറഞ്ഞു.
10/ 11
ശിഷ്യർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്ക് ചരിതാർഥ്യം നൽകുക.
11/ 11
ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം.