ആരാധകർ കാത്തിരുന്ന താരവിവാഹമാണ് ഇന്ന് നടന്നത്. ആറ് വർഷത്തെ പ്രണയകാലത്തിനൊടുവിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും (Nayanthara-Vignesh Shivan)വിവാഹിതരായി.
2/ 8
ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് അടക്കം വമ്പൻ താരനിരയാണ് വിവാഹത്തിന് എത്തിയത്. രജനീകാന്ത്, വിജയ് സേതുപതി, വിജയ്, മണിരത്നം, ശിവകാർത്തികേയൻ, ആറ്റ്ലി തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു.
3/ 8
വിവാഹ ചിത്രങ്ങൾ വിഘ്നേഷ് തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് വമ്പൻ തുകയ്ക്ക് വിവാഹത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരുന്നു. ഗൗതം മേനോനാണ് ഇതിനായി വിവാഹം സംവിധാനം ചെയ്തത്.
4/ 8
ഇപ്പോൾ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായത് നയൻതാരയുടെ ആഭരണങ്ങളെ കുറിച്ചുള്ളതാണ്.
5/ 8
ജേഡ് ബൈ മോണിക്ക ആന്റ് കരിഷ്മ ലേബലിന്റെ സിന്ദൂര ചുവപ്പ് നിറത്തിലുള്ള സാരിയാണ് നയൻതാര ധരിച്ചത്. ഒപ്പം ഡയമണ്ടും എമറാൾഡും കൊണ്ടുള്ള ആഭരണങ്ങളും മാറ്റ് കൂട്ടി. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നയൻതാര വിവാഹത്തിന് ധരിച്ച ആഭരണങ്ങളെല്ലാം വിഘ്നേഷ് നൽകിയതാണെന്നതാണ്.
6/ 8
2.5 കോടി മുതൽ 3 കോടി വരെ വിലയുള്ളതാണ് നയൻതാരയുടെ ആഭരണങ്ങൾ. ഇതിനൊപ്പം അഞ്ച് കോടി രൂപ വിലയുള്ള വജ്രമോതിരവും വിക്കി നയൻസിന് സമ്മാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
7/ 8
അതേസമയം, ഭർത്താവ് വിഘ്നേഷിന് വിലകൂടിയ മറ്റൊരു സമ്മാനം നയൻതാരയും സമ്മാനിച്ചിട്ടുണ്ട്. ഇരുപത് കോടി വില വരുന്ന ബംഗ്ലാവാണ് വിവാഹ സമ്മാനമായി നയൻതാര വിഘ്നേഷിന് നൽകിയതത്രേ.
8/ 8
ഇരുപത് പുരോഹിതന്മാരാണ് താരവിവാഹത്തിന് കാർമികത്വം വഹിച്ചത്. മൈലാപൂർ, തിരുത്താണി, വടപളനി, കളികമ്പൽ എന്നിവിടങ്ങളിൽ നിന്നാണ് പുരോഹിതന്മാർ എത്തിയത്.