കേരളക്കരയാകെ 'മാളികപ്പുറം' സിനിമയുടെ വിജയാഘോഷത്തിലാണ്. അയ്യപ്പ ഭക്തരുടെ കഥ പറഞ്ഞ സിനിമയ്ക്ക് വൻ സ്വീകരണം ലഭിച്ച പശ്ചാത്തലത്തിലും അടുത്ത ദിവസം മകരവിളക്ക് ദർശനം സാധ്യമാവുന്ന വേളയിലും മല ചവിട്ടാനൊരുങ്ങി മറ്റൊരു താരം. ഭർത്താവും പിതാവുമായ ശേഷം ആദ്യമായി ശബരിമല കയറുകയാണ് സംവിധായകനും നടി നയൻതാരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവൻ