കുറച്ചു ദിവസങ്ങളായി സുഹാസിനി മണിരത്നവുമായുള്ള സംവിധായകൻ വിഗ്നേഷ് ശിവന്റെ (Vignesh Shivan) അഭിമുഖ സംഭാഷണം എങ്ങും ശ്രദ്ധ നേടുകയാണ്. 'ഗെയിം ചെയ്ഞ്ചേഴ്സ് വിത്ത് സുഹാസിനി മണിരത്നം' എന്നാണു പരിപാടിയുടെ പേര്. താനും നയൻതാരയും (Nayanthara) ചേർന്നുള്ള കുടുംബ ജീവിതത്തിന്റെ മനോഹര സന്ദർഭങ്ങൾ, മക്കൾക്കൊപ്പമുള്ള ജീവിതം തുടങ്ങിയ കാര്യങ്ങൾ വിഗ്നേഷ് ഇതിൽ തുറന്നു പറഞ്ഞിരുന്നു