തെന്നിന്ത്യയിലെ സൂപ്പർ ക്യൂട്ട് കപ്പിൾ ആണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാരയ്ക്കൊപ്പമുള്ള പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് വിഘ്നേശ്. നാനും റൗഡി ധാനിന്റെ സെറ്റിൽ അധികമാർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്നേശ് പറയുന്നു
‘സെറ്റിൽ ഞങ്ങൾ റൊമാൻസ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വർക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്സിനറിയാമായിരുന്നു. അപ്പോൾ പോലും നയൻതാരയുടെ കാരവാനിൽ ഞാൻ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളിൽ വെച്ചാണ് ഡേറ്റ് ചെയ്യാൻ തുടങ്ങിയത്. റിലേഷൻഷിപ്പിലായ ശേഷവും സെറ്റിൽ ഞാൻ മാം എന്നായിരുന്നു വിളിച്ചത്.